Monday, May 3, 2010

കുഞ്ഞന്റെ സ്വപ്നം കൂട്ടിയോജിപ്പിച്ചപ്പോൾ....

കുഞ്ഞന്‌ വണ്ട്യോടിച്ച്‌ കളിക്കാൻ എന്തിഷ്ടാന്നറിയ്യോ.... കുഞ്ഞന്‌ ഒരു കാറ്‌ണ്ട്‌, രണ്ട്‌ സൈക്കിള്‌ണ്ട്‌, പിന്നെ കൊറേ കുഞ്ഞ്യേ ജീപ്പും കാറും ബസും ഒക്കേണ്ട്‌.... ന്നാലും കുഞ്ഞന്‌ പുത്യേ കാറ്‌ വാങ്ങാൻ ഇഷ്ടാ...

ഒരീസം കുഞ്ഞനും പിയേം കൂടി ശ്രീകാര്യത്ത്‌ പോയി. പിയയ്ക്കെന്തൊക്യോ വാങ്ങാണ്ടാർന്നു. അപ്പൊ ഒരു കടേല്‌ കേറിപ്പൊ അവ്ടൊരു നീല ജീപ്പ്‌ കണ്ടു. കുഞ്ഞനത്‌ ഇഷ്ടായി. വാങ്ങണം ന്ന് പർഞ്ഞപ്പൊ പിയ വാങ്ങിത്തന്നു.


ജീപ്പും കൊണ്ട്‌ പൊർത്തക്കെർങ്ങീപ്പൊ പിയ പർഞ്ഞു പിയേടെ ബാഗിലിടാം ന്ന്. കുഞ്ഞൻ പർഞ്ഞു വേണ്ടാ കുഞ്ഞൻ പിടിക്കാം ന്ന്.

അങ്ങ്നെ ജീപ്പും പിടിച്ച്‌ കുഞ്ഞനും പിയേം കൂടി നട്ക്കാർന്നു, റോഡ്ന്റെ സൈഡ്ക്കൂടെ.

തിര്‌ച്ച്‌ വീട്ട്ല്ക്ക്‌ പൂവാൻ ഓട്ടോ കാത്ത്‌ നിക്ക്വാർന്നു പിയേം കുഞ്ഞനും. അപ്പൊ കുഞ്ഞന്റെ കയ്യ്‌ന്ന് ജീപ്പ്‌ വീണു, ഉർണ്ട്‌ ഉർണ്ട്‌ റോട്ട്‌ല്‌ക്ക്‌ പോയി.

അപ്പൊ ഒര്‌ ബൈക്ക്‌ വന്ന് ജീപ്പ്ന്റെ മോള്‌ല്‌ക്കൂടെ കേറി. ജീപ്പ്‌ പൊട്ടിപ്പോയീ..

കുഞ്ഞൻ ജീപ്പ്‌ എട്ക്കാൻ വേണ്ടി ഓടാൻ നോക്കീ, പക്ഷെ പിയ സമ്മയ്ച്ചില്ല്യ. പിയ കുഞ്ഞന്റെ കയ്യ്‌ മുർക്കെ പിടിച്ച്ണ്ടാർന്നു. അതോണ്ട്‌ കുഞ്ഞന്‌ ജീപ്പ്‌ എട്ക്കൻ പറ്റീല്ല്യ.

ബസില്‌ പോണോരൊക്കെ കണ്ടു, ജീപ്പ്‌ പൊട്ടികെട്ക്കണത്‌. അദ്ക്കൂടെ പോയ്യേർന്ന ഒരു അങ്കിള്‌ ജീപ്പിന്റെ കഷ്ണങ്ങളൊക്കെ എട്ത്ത്‌ തന്നു. പാവം ജീപ്പ്‌.... ഓരോരോ കഷ്ണായിട്ട്‌ പൊട്ടി കെട്ക്കാ..

കുഞ്ഞനും സങ്കടായി. പുത്യേ ജീപ്പ്‌, ഓടിച്ച്‌ നോക്ക്വേംകൂടി ചെയ്ത്ട്ടില്ല്യ, അദ്ന്‌ മുമ്പേ പൊട്ടി.... കുഞ്ഞൻ കൊറേ കര്‌ഞ്ഞു....


വീട്ട്‌ല്‌ വന്ന്ട്ടും കുഞ്ഞന്റെ സങ്കടം മാറീല്ല്യ. ജീപ്പ്ന്റെ കഷ്ണൊക്കെ എട്ത്ത്‌ വെച്ചു. അച്ഛൻ വന്നാ പറേണം, നേര്യാക്കിത്തരാൻ.




 
അമ്മ ഓഫീസ്ന്ന് വന്നപ്പൊ പർഞ്ഞു, അമ്മയ്ക്കും സങ്കടായി.
മുത്തശ്ശനേം മുത്തശ്ശ്യേം വിൾച്ച്‌ പർഞ്ഞൂ ജീപ്പ്‌ പൊട്ടിപ്പോയീന്ന്. അവ്‌ര്‌ക്കും സങ്കടായി. മുത്തശ്ശി പർഞ്ഞു... സാരല്ല്യ, നമ്മക്ക്‌ വേറെ വാങ്ങിക്കാം ന്ന്. ന്നാലും പൊട്ട്യേ ജീപ്പ്‌ കിട്ടില്ല്യലോ.... ന്താ ചെയ്യാ



അച്ഛൻ ഓഫീസ്ന്ന് വന്നപ്പൊ അച്ഛനോട്‌ പർഞ്ഞു, ദൊന്ന് ശര്യാക്കിതര്‌വോ ന്ന് ചോയ്ച്ചു. അച്ഛൻ പർഞ്ഞു, അയ്യോ കുഞ്ഞാ, ദ്‌ പൊട്ടീല്ല്യെ, അദെങ്ങ്ന്യാ ദ്‌ ശര്യാക്കാ.
അദ്‌ കേട്ടപ്പോ കുഞ്ഞന്‌ പിന്നേം സങ്കടായി. ഞി ഈ ജീപ്പ്‌ ശര്യാക്കാൻ പറ്റില്ല്യാലോ, എന്താ ചെയ്യാ....


*****************************

ന്നലെ അച്ഛനും അമ്മേം കൂടി പൊർത്തക്ക്‌ പോയ്യേർന്നു. പോയി വന്നപ്പോ അമ്മ കുഞ്ഞനോട്‌ പർഞ്ഞു.

കുഞ്ഞാ.... കണ്ണട്ച്ച്‌ കയ്യ്‌ നീട്ടിക്കോളൂ....

കുഞ്ഞൻ കണ്ണട്ച്ച്‌ കയ്യ്‌ നീട്ടി. അപ്പൊ അമ്മ കുഞ്ഞന്റെ കയ്യില്‌ ഒരു സാദനം വെച്ചു.

കണ്ണ്‌ തൊർന്ന് നോക്കീപ്പെന്താ.......


ജീപ്പ്‌ നേര്യാക്കീ... ഹായ്‌, പഴേ ജീപ്പന്നെ, അച്ഛൻ നേര്യാക്കി കൊണ്ടന്നേക്ക്ണൂ.....

കുഞ്ഞൻ അമ്മ്യോട്‌ ചോയ്ച്ചു.... നേര്യാക്ക്യോ.....

അമ്മ പർഞ്ഞു, ഉവ്വ്‌ കുഞ്ഞാ.... അച്ഛനും അമ്മേം കൂടി പോയി ജീപ്പ്‌ നേര്യാക്കി കൊണ്ടന്നു...


കുഞ്ഞന്‌ സന്തോഷായീ.... ഞി ജീപ്പ്‌ നേര്യാവില്ല്യാന്നാ കുഞ്ഞൻ വിചാരിച്ചേർന്നെ. ആവൂ, ദ്‌ നേര്യായീലൊ. ഞി കുഞ്ഞൻ ജീപ്പ്‌ കളയില്ല്യ. റോട്ട്ലിക്കൊന്നും കൊണ്ട്വില്ല്യ. സൂക്ഷിച്ച്‌ വെയ്ക്കും.

ന്നലെ രാത്രി കുഞ്ഞൻ ജീപ്പ്‌ കെട്ടിപ്പിട്ച്ചാ കെട്ന്നൊറങ്ങ്യെ...

നോക്ക്യോക്കൂ.... കുഞ്ഞന്റെ ജീപ്പ്‌.




***************

കുഞ്ഞന്റെ അച്ഛന്റെ അടിക്കുറിപ്പ്‌...

ഒരു എക്സിബിഷനിലെ ചില്ലറ പർച്ചേസിനിടയിൽ യാദൃശ്ചികമായാണ്‌ ഈ ജീപ്പ്‌ കണ്ണിൽ പെട്ടത്‌. അതിനേക്കാൾ നല്ലത്‌ വേറെ ഉണ്ടായിരുന്നെങ്കിലും ഇത്‌ വാങ്ങാതിരിക്കാൻ തോന്നിയില്ല.

കയ്യിൽ കിട്ടിയയുടൻ കുഞ്ഞന്റെ നേര്യാക്ക്യൊ എന്ന ചോദ്യം ഞങ്ങളുടെ കണ്ണ്‌ നനയിച്ചു. കുഞ്ഞൻ ആ സംഭവം ഇത്രയധികം ഓർത്തുവെച്ചിട്ടുണ്ടെന്ന് ആ ചോദ്യത്തിലൂടെ ഞങ്ങൾക്ക്‌ മനസിലായി.

ഒരുപക്ഷെ, കൂടുതൽ നല്ലൊരു കളിപ്പാട്ടം വാങ്ങിയിരുന്നെങ്കിൽ ഇത്ര സന്തോഷം ഞങ്ങൾ അനുഭവിക്കില്ലായിരുന്നു, കുഞ്ഞനും.

12 comments:

അപ്പൂട്ടൻ said...

കയ്യിൽ കിട്ടിയയുടൻ കുഞ്ഞന്റെ നേര്യാക്ക്യൊ എന്ന ചോദ്യം ഞങ്ങളുടെ കണ്ണ്‌ നനയിച്ചു. കുഞ്ഞൻ ആ സംഭവം ഇത്രയധികം ഓർത്തുവെച്ചിട്ടുണ്ടെന്ന് ആ ചോദ്യത്തിലൂടെ ഞങ്ങൾക്ക്‌ മനസിലായി.

ഒരുപക്ഷെ, കൂടുതൽ നല്ലൊരു കളിപ്പാട്ടം വാങ്ങിയിരുന്നെങ്കിൽ ഇത്ര സന്തോഷം ഞങ്ങൾ അനുഭവിക്കില്ലായിരുന്നു, കുഞ്ഞനും.

ശ്രീ said...

വളരെ ശരിയാണ്. കുട്ടിക്കാലത്ത് ചില നിസ്സാര സാധനങ്ങളോട് തോന്നിയിരുന്ന ഇഷ്ടം ആലോചിച്ച് ഇപ്പോള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാല്‍ അതെല്ലാം അന്ന് എത്ര മാത്രം പ്രിയങ്കരങ്ങളായിരുന്നു എന്ന് പറഞ്ഞറിയിയ്ക്കാനും വയ്യ.

കുഞ്ഞന്റെ കുസൃതികളും വിശേഷങ്ങളും ഇനിയും പോരട്ടേ

കുഞ്ഞന്‍ said...

മാഷെ..

ശ്രീ പറഞ്ഞതുതന്നെ ഞാനും പറയുന്നു..

ഒരു പുതിയ കളിപ്പാട്ടം കിട്ടുമ്പോൾ കുട്ടികളിലെ സന്തോഷം അനുഭവിച്ചറിയേണ്ടതുതന്നെയാണ്. ലോകം കീഴടക്കിയ മുഖഭാവമായിരിക്കും..!

b Studio said...

അപ്പൂട്ടേട്ടോ... ഇത് കലക്കീട്ടോ..

jayanEvoor said...

sweet chweet post!

Loved it!

Anonymous said...

അതെ കുട്ടികള്‍ ചില കാര്യങ്ങള്‍ വല്ലാതെ ഓര്‍ത്തു വെക്കും.കുഞ്ഞന്റെ സ്വപ്നം നന്നായി.

സഹയാത്രികന്‍...! said...

ഇഷ്ടായി...ഒരുപാടിഷ്ടായി...കുഞ്ഞനേം കുഞ്ഞന്റെ സ്വപ്നോം :)

Ashly said...

lovely !!!

Typist | എഴുത്തുകാരി said...

എന്നാലും കുഞ്ഞനു ജീപ്പ് കിട്ടീല്ലോ!

കൂതറHashimܓ said...

കുഞ്ഞനെ ഇഷ്ട്ടായി, കുഞ്ഞന്റെ എഴുത്തും :)

ചിത്രഭാനു Chithrabhanu said...

കുഞ്ഞാ...........
miss you alot

jyo.mds said...

കുഞ്ഞുമനസ്സ് എത്ര നിഷ്കളങ്കമാണ്.