Tuesday, January 19, 2010

കുഞ്ഞനും കണ്ണടയും

കുഞ്ഞന്‌ ടീവി കാണാൻ എന്തൊരിഷ്ടാന്നറിയ്യോ....
ഏറ്റവും ഇഷ്ടം ടോമെഞ്ചറി (ടോം ആന്റ്‌ ജെറി) ആണ്‌. പിന്നെ.... ബെൻഡൻ (ബെൻ ടെൻ).


അമ്മ - കുഞ്ഞാ.... ടീവി നിർത്തൂ. കൊറെ നേരായീലൊ കാണാൻ തൊടങ്ങീട്ട്‌....


കുഞ്ഞന്‍ - ദുംകൂടി കഴിയട്ടെ..... നിർത്താം.

അമ്മ - കുഞ്ഞാ...... ടീവീടെ അട്ത്ത്‌ നിന്ന് കാണണ്ട.... വ്ടെ സോഫേല്‌ വന്നിരിക്കൂ. ഇവിടിരുന്ന് കണ്ടാ മതി. ഇല്ലെങ്കി അമ്മ ടീവി നിർത്തും
കുഞ്ഞന്‍ - എന്താപ്പൊ ടീവി കണ്ടാ കൊഴപ്പം?

അമ്മ - കുഞ്ഞാ.... ങ്ങനെ ടീവി കണ്ടാ കണ്ണ്‌ കേടുവരും....
കുഞ്ഞന്‍ - കണ്ണ്‌ കേടുവന്നാ എന്താണ്ടാവ്വാ....

അമ്മ - കണ്ണ്‌ കേടുവന്നാ കാണാണ്ട്യാവും....
കുഞ്ഞന്‍ - കാണാണ്ടായ്യാ എന്താ ചെയ്യാ.....

അമ്മ - കാണാണ്ടായ്യാ കണ്ണട വെയ്ക്കണ്ടിവരും....
കുഞ്ഞന്‍ - അപ്പ ങ്ങനെ ടീവി കണ്ട്‌ കണ്ണ്‌ കേട്‌വന്നിട്ടാ പിയ കണ്ണട വെച്ചേക്കണേ?.....


അമ്മയ്ക്ക്‌ ഉത്തരല്ല്യ....

പിയ - .... അതെ കുഞ്ഞാ... ടീവി കണ്ടുകണ്ട്‌ പിയേടെ കണ്ണ്‌ കേടുവന്നതാ.....
കുഞ്ഞന്‍ - ഹായ്‌.... അപ്പൊ കൊർച്ചക്കെ കണ്ണ്‌ കേടുവന്നോട്ടെ. കണ്ണട വെയ്ക്കാലൊ.... പിയേപ്പോലെ നല്ല ഭംഗീണ്ടാവും..... നിയ്ക്കിഷ്ടാ കണ്ണട വെയ്ക്കാൻ




ഇപ്പൊ പിയയ്ക്കുമില്ല ഉത്തരം.

9 comments:

Typist | എഴുത്തുകാരി said...

കുഞ്ഞനു കുറുമ്പിത്തിരി കൂടുതലാ അല്ലേ?

കുഞ്ഞന്‍ said...

ഹഹ..ഈ ഫോർമാറ്റെനിക്കിഷ്ടമായി..

എന്റെ മോന്റെ പേരും കുഞ്ഞനെന്നാ...

മാണിക്യം said...

നല്ല ബുദ്ധികൂര്‍മ്മതയുള്ള കുട്ടി.
അവനോട് ഉത്തരം പറയുമ്പോള്‍ ലേശം ആലോചിച്ച് പറഞ്ഞോളു,സത്യത്തില്‍ ദിവസം മുഴുവന്‍ റ്റീവി കണ്ടാല്‍ കണ്ണ് കേടു വരികമാത്രമല്ല ചടഞ്ഞു കൂടിയിരിക്കുമ്പോള്‍ കുട്ടിക്ക് ആവശ്യത്തിനു വ്യായാമം കിട്ടുന്നില്ല, വിശപ്പ് കുറയും നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് മറ്റു ചങ്ങാതിമാരുമായി കളിക്കുമ്പോള്‍ സൌഹൃദം കൂടുന്നു മാനസീകമായ് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അംഗികരിക്കാന്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഒക്കെ അവസരം കിട്ടുന്നു റ്റീവി കുഞ്ഞുമനസ്സിനെ വീണ്ടും ഒറ്റപെട്ട ഒരു തുരുത്തില്‍ എത്തികുന്നു. ഭാവന മുരടിക്കുന്നു.
റ്റീവി ഒരു ദിവസത്തില്‍ ഒരു നിശ്ചിത അളവ് എന്ന് നിജപ്പെടുത്തുക. കുട്ടിയുമായി മുതിര്‍ന്നവര്‍ കൂടുതല്‍ സമയം ചിലവിടുക പുറത്ത് കളിക്കാന്‍ പ്രേരിപ്പിക്കുക നടക്കാന്‍ കൊണ്ടുപോകുക,കഥകള്‍ പറയുക അവരുടെ ഭാവനയിലുള്ള കഥകള്‍ കേള്‍ക്കുക ...
ഇന്നത്തെ തലമുറ സംസാരിക്കാന്‍ മറക്കുന്നു “ചാറ്റ്” മാത്രമേ അറിയൂ ...

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
:)

അപ്പൂട്ടാ,
ഈ കുഞ്ഞന്‍ എന്ന പേരിന്റെ കൂടെ എന്തേലും കൂടെ ചേര്‍ത്തൂടെ?
വായനക്കാരില്‍ ഒരു കണ്‍ഫ്യൂഷനാവും.

Anil cheleri kumaran said...

നന്നായി കുഞ്ഞന്റെ കുറുമ്പുകള്‍.

ചാണക്യന്‍ said...

കുഞ്ഞൻ ആളിത്തിരി ജഗജില്ലിയാണല്ലോ:):):)

ബഷീർ said...

ആളു കൊള്ളാലോ :)

ഞാനും കരുതി ഇത് കുഞ്ഞന്റെ കുഞ്ഞനായിരിക്കുമെന്ന് കുഞ്ഞാ :)

രഘുനാഥന്‍ said...

ആക്ച്വലി ആരാ കുഞ്ഞന്‍?

ശ്രീ said...

ഹ ഹ. കുട്ടികളോടാ കളി?